എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീരാജ രാജേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി ശാന്തി കൊടിയേറ്റകർമ്മം നിർവ്വഹിച്ചു. 18 ന് രാവിലെ 9 മുതൽ ദേവിയുടെ ഗ്രാമ പ്രദക്ഷിണം ആരംഭിക്കും. ഉച്ചയ്ക്ക് ശ്രീ വട്ടപ്പരത്തി ഷൺമുഖ ക്ഷേത്രത്തിൽ ഇറക്കി പൂജ. തുടർന്ന് ഇരുപത്തി അഞ്ചോളം ക്ഷേത്രങ്ങളും രണ്ട് മഹല്ലുകളും സന്ദർശിച്ച് വൈകീട്ട് 6.30ന് ദീപാരാധനയ്ക്ക് മുൻപായി ക്ഷേത്രത്തിൽ തിരിച്ചെത്തും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി മനോജ്, ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണികൃഷ്ണൻ, വി. കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേതൃത്വം നൽകും. 23 നാണ് ഉത്സവം ആഘോഷിക്കുക.