തൃശൂർ: കോർപറേഷൻ പുല്ലഴി ഉപതിരഞ്ഞടുപ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. രാമനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഡിവിഷനിൽ എം.പി: ടി.എൻ. പ്രതാപൻ, തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തൽ പദയാത്ര നടത്തി. യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, ലാലി ജയിംസ്, കെ. ഗിരീഷ് കുമാർ, ജയപ്രകാശ് പൂവത്തിങ്കൽ, എബി വർഗീസ്, വിനീഷ് തയ്യൽ, ശ്രീലാൽ ശ്രീധർ, മേഫി ഡെൽസൻ, സുനിത വിനു, നിമ്മി റപ്പായി, ശ്യാമള മുരളിധരൻ, കെ. സുരേഷ്, ഷിബു കാറ്റാടി, ഹരിത്ത് ബി. കല്ലുപാലം, ജോയ്‌സി, കെ. സുമേഷ് എന്നിവർ നേതൃത്വം നൽകി. കോർപറേഷൻ ഭരണം ഉറപ്പിക്കാൻ കോൺഗ്രസ് വിജയം തടയാൻ പുല്ലഴിയിൽ സി.പി.എം - ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി. ആരോപിച്ചു.