തൃശൂർ: സി.പി.ഐ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ സംസ്ഥാനതലത്തിൽ എൽ.ഡി.എഫ് സീറ്റ് വിഭജനത്തിന് ശേഷം മാത്രമെന്ന് നേതാക്കൾ. കഴിഞ്ഞ രണ്ട് ദിവസം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ എക്‌സിക്യുട്ടിവ് യോഗത്തിലും ഇന്നലെ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലും ആരൊക്കെ മത്സരിക്കുമെന്നത് സംബന്ധിച്ച ചർച്ചകൾ ഉണ്ടായില്ലെന്നാണ് വിവരം.
ജില്ലയിലുണ്ടായിരുന്ന കാനം നേതാക്കളുമായി അനൗദ്യോഗികമായി ചർച്ച നടത്തിയിരുന്നു. എൽ.ഡി.എഫിലേക്ക് കൂടുതൽ കക്ഷികൾ വന്നതിന്റെ അടിസ്ഥാനത്തിൽ അവർക്ക് കൂടി നൽകുന്ന സീറ്റുകളെ കുറിച്ച് തീരുമാനമെടുത്ത ശേഷമേ പാർട്ടി നടപടി ക്രമം ആരംഭിക്കുകയുള്ളൂ. ഫെബ്രുവരി ആദ്യവാരത്തോടെ അത്തരം നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സി.പി.ഐ അഞ്ച് സീറ്റുകളിലാണ് മത്സരിച്ചത്.
നിലവിലെ സാഹചര്യത്തിൽ അത് വിട്ടു കൊടുക്കില്ല. കാലങ്ങളായി സി.പി.ഐ മത്സരിക്കുന്ന സീറ്റ് കൂടിയാണിത്. കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളിലും വിജയം നേടാനായിരുന്നു. കഴിഞ്ഞ തവണ മത്സരിച്ചവരിൽ രണ്ട് പേർക്ക് മാത്രമാണ് മാറ്റമുണ്ടാകാൻ സാദ്ധ്യതയെന്നാണ് വിലയിരുത്തുന്നത്. ആദ്യമായി മത്സരിച്ച് വിജയിച്ച കെ. രാജൻ (ഒല്ലൂർ), വി.ആർ സുനിൽ കുമാർ (കൊടുങ്ങല്ലൂർ), ഇ.ടി സൈമൺ മാസ്റ്റർ (കയ്പ്പമംഗലം) എന്നിവർ ഇത്തവണയും മത്സരിച്ചേക്കും. തൃശൂരിൽ വി.എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചാൽ നാട്ടികയിൽ ഗീതാ ഗോപിയെയും മാറ്റിയേക്കും. കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി മറ്റുള്ളവർക്ക് സീറ്റ് നൽകുകയെന്ന തീരുമാനത്തിലേക്ക് കടന്നാൽ മാത്രമേ സുനിൽ കുമാറിന്റെയും ഗീതഗോപിയുടെയും കാര്യത്തിൽ മാറ്റത്തിന് സാദ്ധ്യത ഉള്ളൂ. സംവരണ മണ്ഡലമായ നാട്ടികയിൽ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാൻ ഇല്ലാത്തതും ഗീതഗോപി തുടരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സിറ്റിംഗ് സീറ്റുകൾ വെച്ചുമാറാനും സി.പി.ഐ തയ്യാറായേക്കില്ല. രണ്ട് ദിവസങ്ങളിലായി നടന്ന ജില്ലാ എക്‌സിക്യുട്ടീവ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പ്രധാനമായും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനമായിരുന്നു പ്രധാന അജണ്ട.
കഴിഞ്ഞ തവണ മത്സരിച്ചത്