തൃശൂർ: ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടും കൊവിഡ് പ്രതിരോധ കുത്തിവയ്‌പെടുക്കാൻ ഡോക്ടർമാർ എത്താതിരുന്നതിന്റെ വിശദീകരണം ആയുർവേദ ഡി.എം.ഒയോട് ആവശ്യപ്പെട്ടതായുള്ള വാർത്ത ജില്ലാ മെഡിക്കൽ ഓഫീസർ നിഷേധിച്ചു. വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.എം.ഒ കെ.ജെ. റീന പറഞ്ഞു. ജില്ലയിൽ പത്ത് ആയുർവേദ ഡോക്ടർമാരാണ് കുത്തിവയ്‌പെടുക്കാതിരുന്നത്. അടിയന്തരമായി ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ആയുർവേദ ഡി.എം.ഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ശനിയാഴ്ച ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു ഇവർക്കുള്ള കുത്തിവയ്പ് നിർദ്ദേശിച്ചിരുന്നത്.