കുന്നംകുളം: ശീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭ പഞ്ചായത്ത് തല പ്രവർത്തനങ്ങൾക്ക് തുടക്കം. കുന്നംകുളം മണ്ഡലത്തിലെ കാട്ടാകാമ്പാൽ ഐനൂരിലും കണ്ടാണശേരി നമ്പഴിക്കാട് വെസ്റ്റിലും യൂണിറ്റുകൾ രൂപീകരിച്ചു.
ഐനൂരിൽ നടന്ന യോഗം ഗുരു ധർമ്മ പ്രചരണസഭ ജില്ലാ വൈസ് പ്രസിഡന്റ് കെ.യു. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുന്നംകുളം മണ്ഡലം ചെയർമാൻ വി.എ. ഗംഗാധരൻ അദ്ധ്യക്ഷനായി. കേന്ദ്ര സമിതി അംഗം കെ.എൻ. ജയരാജ് സംസാരിച്ചു. വി.ജി. സുരേന്ദ്രനാഥ് മാസ്റ്റർ ക്ലാസെടുത്തു.


ഗുരുധർമ്മ പ്രചരണസഭ കുന്നംകുളം മണ്ഡലം കൺവീനർ എം.എ. മധുസൂദനൻ സ്വഗതവും ഇ.ടി ബാലൻ നന്ദിയും രേഖപ്പെടുത്തി. പി.കെ. സജു.(പ്രസിഡന്റ്), സി.എ. സുബ്രഹ്മണ്യൻ (സെക്രട്ടറി) എന്നിവർ അടങ്ങിയ പതിനൊന്നംഗ കമ്മറ്റിയും തിരഞ്ഞെടുത്തു.

നമ്പഴിക്കാട് വെസ്റ്റിൽ നടന്ന യോഗത്തിൽ മണ്ഡലം കൺവീനർ എം.എ. മധുസൂദനൻ അദ്ധ്യക്ഷനായി. കെ.യു. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വി.എ. ഗംഗാധരൻ, കെ.കെ. ജയരാജ്, സി.കെ. ശശി, വി.ജി. സുരേന്ദ്രനാഥ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷീബ ഭാസ്‌കരൻ (പ്രസിഡന്റ്), ബാബുരാജ്(സെക്രട്ടറി) എന്നിവർ അടങ്ങിയ പതിനൊന്നംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.