തൃശൂർ: കോർപറേഷനിൽ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ സ്ഥാനമേറ്റു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി വർഗീസ് കണ്ടംകുളത്തിയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ലാലി ജയിംസും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി പി.കെ. ഷാജനും ചുമതലയേറ്റു. ഷീബ ബാബു (മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി), ജോൺ ഡാനിയേൽ (നഗരാസൂത്രണം), എൻ.എ. ഗോപകുമാർ (വിദ്യാഭ്യാസം), സാറാമ്മ റോബ്‌സൺ (നികുതി , അപ്പീൽ) അധികാരമേറ്റു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ മേയർ എം.കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ അഭിനന്ദിച്ചു.