വടക്കാഞ്ചേരി: ഈ വർഷത്തെ ഉത്രാളിക്കാവ് പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്താൻ ഉത്രാളിക്കാവ് പൂരത്തിന്റെ മുഖ്യ പങ്കാളികളായ വടക്കാഞ്ചേരി വിഭാഗം തീരുമാനിച്ചു. ഭാരവാഹികളായി ടി.ജി. അശോകൻ (പ്രസിഡന്റ്), എം.എസ്. നാരായണൻ (ജനറൽ സെക്രട്ടറി), പി.എൻ. വൈശാഖ് (ട്രഷറർ), പി.എൻ. ഗോകുലൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.