ചാവക്കാട്: നഗരസഭയുടെ സഹായത്തോടെ മുട്ടിൽ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഞാറു നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ ഷീജ പ്രശാന്ത് നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭാ കൃഷിഭവന്റെ സബ് സിഡിയോടെയാണ് മത്തിക്കായൽ മുട്ടിൽ പാടശേഖരത്ത് 80 ഏക്കർ പ്രദേശത്ത് കൃഷിയിറക്കുന്നത്.
ചാവക്കാട് നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, മുഹമ്മദ് അൻവർ, പി.എസ്. അബ്ദുൾറഷീദ്, വാർഡ് കൗൺസിലർ രമ്യ ബിനേഷ്, കൗൺസിൽ അംഗങ്ങളായ കെ.വി. സത്താർ, എം.ആർ. രാധാകൃഷ്ണൻ, രഞ്ജൻ കൊച്ചൻ, പി.കെ. രാധാകൃഷ്ണൻ, പാടശേഖര സമിതി പ്രസിഡന്റ് പി.എം. നാസർ, സെക്രട്ടറി കെ.എസ്. സുമേഷ് കൃഷി അസി. ഓഫീസർ ജിസ്മ എന്നിവരും പങ്കെടുത്തു.