ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ കഥകളി അദ്ധ്യാപകന് കൊവിഡ് സ്ഥിരീകരിച്ചു. കലാമണ്ഡലത്തിലെ തെക്കൻ കളരിയിലെ അദ്ധ്യാപകനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കളരിയിലെ വിദ്യാർത്ഥികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കലാമണ്ഡലം അധികൃതരുടെ അനാസ്ഥയാണ് കൊവിഡ് ബാധയ്ക്ക് കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
അടുത്തിടെയാണ് കലാമണ്ഡലത്തിൽ ക്ലാസുകൾ ആരംഭിച്ചത്. കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയോ, ശുചീകരണമോ ഇല്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അദ്ധ്യാപകർ പുറത്തു പോകുന്നതിനാൽ സമ്പർക്കം മൂലം കൊവിഡ് വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള വിവിധ ഭാഗങ്ങളിലെ കുട്ടികൾ കലാമണ്ഡലത്തിൽ പഠിക്കുന്നുണ്ട്. ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് രക്ഷിതാക്കൾ ആവ ശ്യപ്പെട്ടു.