fila
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സെക്ഷൻ തല എൽ.ഇ.ഡി ലാംപ് വിതരണം അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അംഗൻവാടി ടീച്ചർമാർക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു.

അന്നമനട: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള സെക്‌ഷൻ തല എൽ.ഇ.ഡി ലാംപ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അംഗൻവാടി ടീച്ചർമാർക്ക് നൽകി നിർവഹിച്ചു. ചാലക്കുടി ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ മനോജിന്റെയും കൊരട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സാബു എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നിലാവ്, സൗര പദ്ധതിയെക്കുറിച്ചുള്ള അവലോകനവും നടത്തി.