ചാവക്കാട്: നഗരസഭാ പുതിയ ഭരണ സമിതിയുടെ പ്രഥമ കൗൺസിൽ യോഗം നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്, വിവിധ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബുഷറ ലത്തീഫ്, പി.എസ്. അബ്ദുൽ റഷീദ്, ഷാഹിന സലീം, മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ എന്നിവരും കൗൺസിൽ അംഗങ്ങളായ എം.ആർ. രാധാകൃഷ്ണൻ, കെ.വി. സത്താർ, ഷാഹിത മുഹമ്മദ്, ബേബി ഫ്രാൻസിസ് കൂടാതെ നഗരസഭാ സെക്രട്ടറി കെ.ബി. വിശ്വനാഥൻ, അസി.എക്‌സിക്യൂട്ടിവ് എൻജിനിയർ പി.പി. റിഷ്മ, ജനറൽ വിഭാഗം സൂപ്രണ്ട് പി.എം. ഗംഗേഷ്, റവന്യൂ വിഭാഗം സൂപ്രണ്ട് ആലീസ് കോശി, അസി. എൻജിനിയർ ടി.ജെ. ജെസ്സി, ഒന്നാം ഗ്രേഡ് ഹെൽത്ത് ഇൻസ്‌പെക്ടർ സക്കീർ ഹുസൈൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.