പുതുക്കാട്: ബസാർ റോഡ് വികസനം കരാറുകാരൻ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. രാവിലെ 11 വരെയാണ് കടകൾ അടച്ചിടുന്നത് വ്യാപാരികൾ അറിയിച്ചു. കരാറുകാരൻ പണി വൈകിപ്പിക്കുന്നതായും ഇതിനെതിരെ പുതുക്കാട് പി.ഡബ്ല്യു.ഡി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കാട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.