march
ചാലക്കുടി അടിപ്പാതയിലേക്ക് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ദേശീയ പാതയിലെ അടിപ്പാത നിർമ്മാണം ഇഴഞ്ഞു നീങ്ങൽ, പ്രശ്‌നത്തിലെ ചാലക്കുടി എം.പിയുടെ അനാസ്ഥ എന്നിവയിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ ഉദ്ഘാടനം ചെയ്തു.

കേന്ദ്രസർക്കാരിന്റെ കളിപ്പാവയാണ് ദേശീയപാത അതോറിറ്റിയെന്നും യു.പി.എയുടെ ഭരണ കാലഘട്ടത്തിലും സ്ഥിതി ഇതൊക്കെയായിരുന്നുവെന്ന് ശ്രീലാൽ ചൂണ്ടിക്കാട്ടി. നിർമ്മാണ ഏജൻസി നടത്തുന്ന കള്ളക്കളിയിൽ എം.പി ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

മേഖലാ സെക്രട്ടറി കെ.ബി. ഷബീർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് പി.സി. നിഖിൽ, ജിൽ ആന്റണി, കെ.എസ്. അശോകൻ, പി.എം. ബിനു, ജിഷ്ണു വേലായുധൻ എന്നിവർ പ്രസംഗിച്ചു.