meeting
ചാലക്കുടിയിലെ പഞ്ചദിന സായാഹ്ന ധർണ്ണയുടെ സമാപന ചടങ്ങ് പി.ടി.ജോൺ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എൻ.എ.പി.എം ആഭിമുഖ്യത്തിൽ സൗത്ത് ജംഗ്ഷനിൽ നടന്നുവന്ന പഞ്ചദിന സായാഹ്ന ധർണ സമാപിച്ചു. ശാസത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരാണ് സമാപന ദിനത്തിൽ ഉപവാസത്തിൽ പങ്കെടുത്തത്. പകൽ മുഴുവൻ നീണ്ട ചടങ്ങുകളും സംഘടിപ്പിച്ചു.

ഉറുമ്പൻകുന്നിലെ കാളിക്കുട്ടിയുടെ നാടൻപാട്ടുകളും ചിത്രകാരനും ഗായകനുമായ ജോഷി മേലൂർ നയിച്ച പ്രകൃതി സമർപ്പൺ ഭജനും ഉണ്ടായിരുന്നു. പുല്ലാങ്കുഴൽ കലാകാരൻ ഉമേഷ് സുധാകർ, ക്ലാരനറ്റ് ബാബു മേലൂർ, ഇലത്താളം സുരേഷ് മേലൂർ എന്നിവർ സംഗീത പരിപാടിയും അവതരിപ്പിച്ചു.

എൻ.എ.പി.എം സംഘടിച്ച പരിപാടിയുടെ സമാപന സമ്മേളനം രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷ്യണേന്ത്യൻ കോ- ഓർഡിനേറ്റർ പി.ടി. ജോൺ ഉദ്ഘാടനം ചെയ്തു. പി.എസ്. ജൂൻ അദ്ധ്യക്ഷയായി. പ്രൊഫ. കുസുമം ജോസഫ്, ജോയ് കൈതാരത്ത്, ഫാ. ജോൺ കവലക്കാട്ട് എന്നിവർ പ്രസംഗിച്ചു.