പെരിങ്ങോട്ടുകര: തിരുവാണിക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ അശ്വതി മഹോത്സവം ജനുവരി 21ന് നടക്കും. അന്ന് രാവിലെ നവഗ്രഹ പ്രതിഷ്ഠാദിന ചടങ്ങുകൾക്കുശേഷം 9ന് ശീവേലി എഴുന്നള്ളിപ്പ്. വൈകിട്ട് നാലിന് എഴുന്നള്ളിപ്പ്. ഉത്സവത്തിന് മുന്നോടിയായി കൈ തിടമ്പേറ്റി താലത്തോട് കൂടിയ തിരുവായുധം എഴുന്നള്ളിപ്പ് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റം ക്ഷേത്രം തന്ത്രി കല്ലേരി താമരപ്പിള്ളി മന ദാമോദരൻ നിർവഹിച്ചു. ക്ഷേത്ര ക്ഷേമ സമിതി പ്രസിഡന്റ് ഉണ്ണി ദാമോദരൻ, സെക്രട്ടറി ടി.സി പ്രസാദ് എന്നിവർ നേതൃത്വം നൽകി