തൃശൂർ: ജില്ലയിൽ വാക്‌സിൻ എടുക്കാൻ രജിസ്റ്റർ ചെയ്തവർ കുത്തിവയ്പ്പിന് എത്തിചേരാത്തതിന് പിന്നിൽ ആശങ്കയല്ലെന്ന് അധികൃതർ. രജിസ്റ്റർ ചെയ്യുന്ന പോർട്ടറിലെ സാങ്കേതിക പിഴവും വ്യക്തിപരമായ കാരണങ്ങളുമാണ് വാക്‌സിനെടുക്കാൻ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും എത്താതിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. ആകെ രജിസ്റ്റർ ചെയ്തവരിൽ ഏഴുപത് ശതമാനത്തോളം പേരാണ് മൂന്നു ദിവസങ്ങളിലായി നടന്ന വാക്‌സിനേഷനിൽ പങ്കെടുത്തത്. രജിസ്റ്റർ ചെയ്തിട്ടും കുത്തിവയ്പ്പിൽ നിന്ന് ആരോഗ്യ പ്രവർത്തകർ തന്നെ വിട്ടുനിൽക്കുന്നുവെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഗർഭിണി, എതെങ്കിലും തരത്തിലുള്ള അസുഖം ഉള്ളവർ, രണ്ടാഴ്ച്ചക്കുള്ളിൽ മറ്റ് പ്രതിരോധ മരുന്നുകൾ സ്വീകരിച്ചവർ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ വാക്‌സിൻ എടുക്കുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. ഒരു ദിവസത്തെ വാക്‌സിൻ എടുക്കുന്നവരുടെ ലിസ്റ്റ് പോർട്ടറിൽ രേഖപ്പെടുത്തിയ ശേഷം മാത്രമെ അടുത്ത ദിവസത്തെ ലിസ്റ്റ് വരികയുള്ളുവെന്നതും ആളുകൾ കുറയാൻ ഇടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. മൊബൈൽ മേസേജ് ആയതിനാൽ ശ്രദ്ധിക്കാത്ത പലരും ഉണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. വാട്സ്സാപ് മെസേജ് ആണെങ്കിൽ ഇത്തരം പ്രശ്‌നം ഒരുപരിധി വരെ ഒഴിവാക്കാമെന്നും അധികൃതർ പറയുന്നു.
രജിസ്റ്റർ ചെയ്തിട്ടും കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാൻ ആയുർവേദ ഡോക്ടർമാർ എത്താതിരുന്നതിന്റെ വിശദീകരണം ആയുർവേദ ഡി.എം.ഒയോട് ആവശ്യപ്പെട്ടതായുള്ള വാർത്ത ജില്ലാ മെഡിക്കൽ ഓഫീസർ നിഷേധിച്ചു. വിശദീകരണം നൽകാൻ ആയുർവേദ ഡി.എം.ഒയോട് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത.'' അത്തരത്തിലൊരു വിശദീകരണം ആരോടും ആവശ്യപ്പെട്ടിട്ടില്ല. ജില്ലയിലെ ആയുർവേദ ഡോക്ടർമാർക്കും ശനിയാഴ്ച ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു കുത്തിവയ്പ്പ് നിർദ്ദേശിച്ചിരുന്നത്.''
(ഡോ.കെ.ജെ.റീന, ഡി.എം.ഒ)
ജനുവരി 16 635 പേർ
ജനുവരി 18 616
ജനുവരി 19