തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജ് കാമ്പസിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം എം.ബി.ബി.എസ് ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം നടന്നിരുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പ്രിൻസിപ്പൽ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും, നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷനായി. ട്രഷറർ വി.എ. ഷാജു, വി.എസ്. സുബിത, പി.എം. ഷീബു, എം.ജി. രഘുനാഥ്, വി.എ. ബഷീർ, എൻ. ഇന്ദു, നിഷ അഗസ്റ്റിൻ, ജോജു എ.ടി, രാജു പി.എഫ്, എം.എ മുഹമ്മദ് നിഷാർ, കെ. അജിത്കുമാർ, പി. മീര തുടങ്ങിയവർ സംസാരിച്ചു.