വടക്കാഞ്ചേരി: ഭക്തിയുടെ നിറവിൽ മച്ചാട് തിരുവാണിക്കാവിലെ പ്രതിഷ്ഠാദിന ചടങ്ങുകളും, മകരച്ചൊവ്വ, പാന എന്നീ ചടങ്ങുകളും നടന്നു. മകരമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രതിഷ്ഠാദിനം. രാവിലെ ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശ്രീകോവിലിൽ പ്രത്യേക പൂജകളും അഭിഷേകങ്ങളും നടന്നു.
മകരച്ചൊവ്വ നാളിൽ പാമ്പിൻ കാവിൻ പ്രത്യേക പൂജയും നാഗങ്ങൾക്ക് നൂറും പാലും സമർപ്പിക്കുന്ന ചടങ്ങുകളും നടന്നു. പാനയുടെ ഭാഗമായി താളമേളങ്ങളുടെ അകമ്പടിയോടെ ഭഗവതിയെ പുറത്തേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് വടക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഭഗവതിയെ പ്രതിഷ്ഠിച്ചു.
ശേഷം പാനയുടെ ചടങ്ങുകൾ പൂർത്തിയാക്കി. വൈകീട്ട് മേളം, ചുറ്റുവിളക്ക്, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു. പനങ്ങാട്ടുകര കല്ലംപാറ ദേശക്കാരാണ് ഈ വർഷത്തെ നടത്തിപ്പുകാർ.