council
മുഖാവരണമില്ലാതെ ചാലക്കുടി നഗരസഭാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തവർ

ചാലക്കുടി: കൊവിഡ് പ്രോട്ടോക്കോളിനെ വെല്ലുവിളിച്ച് നഗരസഭാ കൗൺസിൽ യോഗം. ചൊവ്വാഴ്ച നടന്ന സാധാരണ യോഗത്തിലാണ് ചെയർമാൻ വി.ഒ. പൈലപ്പനടക്കം ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതിരുന്നത്. യോഗം നടന്ന മൂന്നുമണിക്കൂർ നേരവും ചെയർമാനും വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജുവും മുഖാവരണം ധരിച്ചില്ല. ചിലരുടെ കൈവശം പോലും മാസ്‌ക് ഉണ്ടായിരുന്നില്ല. എന്നാൽ ഒരാൾ ഒഴിച്ച് യോഗത്തിൽ പങ്കെടുത്ത സെക്രട്ടറിയടക്കം മറ്റുള്ളവർക്ക് മുഖാവരണമുണ്ടായിരുന്നു. മാലിന്യ സംസ്‌കരണം സംബന്ധിച്ച്് വളരെയേറെ ചർച്ച ചെയ്യപ്പെട്ട യോഗത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും ലംഘിച്ചുള്ള ജനപ്രതിനിധികളുടെ പ്രകടനം.