തൃശൂർ: ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ച വിമുക്തിയുടെ സേവനം മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ആലോചന. നിലവിൽ ചാലക്കുടി ഗവ. ആശുപത്രിയിലാണ് വിമുക്തി കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ നിരവധി പേർ എത്തി ചികിത്സ തേടി തുടങ്ങിയതോടെയാണ് പ്രവർത്തനം വിപുലീകരിക്കാൻ ഏക്‌സൈസ് വകുപ്പ് ആലോചിക്കുന്നത്.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ജില്ലാതല വിമുക്തി ഡി അഡിക്‌ഷൻ സെന്റർ 2018ൽ ആണ് പ്രവർത്തനം ആരംഭിച്ചത്. ലഹരി വിമുക്ത നവകേരളം- എന്ന പദ്ധതിയോടനുബന്ധിച്ച് ജില്ലയിലെ 1463 വാർഡുകളിലായി വിമുക്തിസേന രൂപീകരണം, അദ്ധ്യാപകർ കൺവീനർമാരായി 461 സ്‌കൂളുകളിലും, 76 കോളേജുകളിലും ലഹരി വിരുദ്ധ ക്ലബുകളും രൂപീകരിച്ച് പ്രവർത്തനം നടത്തിയിരുന്നു.
ലോക്ഡൗൺ കാലഘട്ടത്തിൽ മദ്യവിൽപ്പന നിറുത്തിയ സാഹചര്യത്തിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തിത്. നിലവിൽ 10 പേർക്കാണ് കിടത്തിച്ചികിത്സയ്ക്ക് സൗകര്യമുള്ളത്. 55 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ബി.ഡി. ദേവസ്സി എം.എൽ.എ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ചേർപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
മുല്ലശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രം
മാള കെ. കരുണാകരൻ സ്മാരക കമ്മ്യൂണിറ്റി സെന്റർ
പഴയന്നൂർ സാമൂഹിക ആരോഗ്യകേന്ദ്രം
കുന്നംകുളം താലൂക്ക് ആശുപത്രി
2020 - 2,574
ഒ.പി - 2443
ഐ.പി- 131
2019 -1139
ഒ.പി-1045
ഐ.പി-94
2018- 65
ഒ.പി-60
ഐ.പി-5
ചികിത്സ തേടിയവരിൽ 18 വയസിന് താഴെയുള്ളവർ -94
35 വയ്‌സിന് താഴെയുള്ളവർ -1425
വിമുക്തി സെന്ററിലെ സേവനങ്ങൾ
സൗജന്യ മരുന്നുകൾ
മറ്റ് ചികിത്സകൾ
വിദഗ്ദ്ധരുടെ കൗൺസലിംഗ്
റിക്രിയേഷൻ സൗകര്യം
സൗജന്യ കൗൺസലിംഗ്
സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്,സോഷ്യൽ വർക്കർ എന്നീ വിഭാഗങ്ങളിൽ സംസ്ഥാനതലത്തിൽ മൂന്ന് സോണുകളാക്കി ടീം പ്രവർത്തിക്കുന്നു. ഫോൺ - 9188520198, 9188520199.
വിളിക്കാം വിമുക്തിയിലേക്ക്
എക്‌സൈസ് ഡിവിഷൻ ഓഫീസ് അയ്യന്തോൾ- 0487-2361237.
ചാലക്കുടി ഡി അഡിക്‌ഷൻ സെന്റർ- 0480 2708372.
ടോൾ ഫ്രീ നമ്പർ- 14405
വിമുക്തിയിലൂടെ നിരവധി പേരെ രക്ഷിച്ചെടുക്കാൻ സാധിച്ചു. മദ്യത്തേക്കാൾ നിലവിൽ പ്രശ്‌നം സൃഷ്ടിക്കുന്നത് മയക്കുമരുന്നിന്റെ ഉപയോഗമാണ്.
- കെ. പ്രദീപ് കുമാർ, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ
ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിന് വേണ്ടി താഴെ തലത്തിൽ ശക്തമായ രീതിയിൽ കൂട്ടായ്മകൾ രൂപീകരിക്കണം.
- കെ.കെ. രാജു, വിമുക്തി കോ- ഓർഡിനേറ്റർ