election
ഇ​ന്ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​പു​ല്ല​ഴി​ ​ഡി​വി​ഷ​നി​ലെ​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നാ​യ​ ​ലി​റ്റി​ൽ​ ​ഫ്‌​ള​വ​ർ​ ​ഗേ​ൾ​സ് ​ഹൈ​സ്‌​കൂ​ളി​ൽ​ ​അ​റി​യി​പ്പ് ​ഫോ​റം​ ​എ​ൻ​ 7​ ​ഒ​ട്ടി​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ.

തൃശൂർ: തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ പുല്ലഴിയിലെ വോട്ടർമാർ വ്യാഴാഴ്ച പോളിംഗ് ബൂത്തിലേക്ക്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.കെ. മുകുന്ദന്റെ നിര്യാണത്തെ തുടർന്ന് മാറ്റിവച്ച തദ്ദേശ പൊതു തിരഞ്ഞെടുപ്പാണിത്. ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

പുല്ലഴി ലിറ്റിൽ ഫ്‌ളവർ ഗേൾസ് സ്‌കൂളിലെ മൂന്ന് ബൂത്തുകളിലാണ് പോളിംഗ് നടക്കുക. ഡിവിഷനിൽ 4533 വോട്ടർമാരാണുള്ളത്. ഇതിൽ 2101 പുരുഷ വോട്ടർമാരും 2432 വനിതാ വോട്ടർമാരുമാണ്. ബൂത്ത് ഒന്നിൽ 1538, ബൂത്ത് രണ്ടിൽ 1485, ബൂത്ത് മൂന്നിൽ 1510 എന്നിങ്ങനെയാണ് വോട്ടർമാർ. 3 ബൂത്തുകളിലേക്കുമുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായതായി റിട്ടേണിംഗ് ഓഫീസർ ഡോ. കെ.എസ്. കൃപകുമാർ അറിയിച്ചു.

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിംഗ് സമയം. വൈകീട്ട് 5 മുതൽ 6 വരെ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാം. ഡിവിഷനിലെ 16 കൊവിഡ് ബാധിതർ തപാൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എം.ടി.ഐയിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ 22 നാണ് വോട്ടെണ്ണൽ. ഇ ട്രെൻഡ് വഴി ഫലം അപ്പപ്പോൾ അറിയിക്കാനും സൗകര്യമുണ്ട്.

അഡ്വ. മഠത്തിൽ രാമൻ കുട്ടി (എൽ.ഡി.എഫ്), കെ. രാമനാഥൻ (യു.ഡി.എഫ്), സന്തോഷ് പുല്ലഴി (എൻ.ഡി.എ) , ജോഗിഷ് എ. ജോൺ (ആം ആദ്മി), ആന്റണി പുല്ലഴി (സ്വതന്ത്രൻ), ജോഷി തൈക്കാടൻ (സ്വതന്ത്രൻ).