yc
തൃ​ശൂ​ർ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​ജി​ല്ലാ​ ​അ​ദാ​ല​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​പി.​പി.​ ​സു​മോ​ദ്,​ ​പി.​എ.​ ​സ​മ​ദ്,​ ​എ​ൽ.​എം.​ ​സ​രി​ത​കു​മാ​രി​ ​എ​ന്നി​വ​ർ​ ​പ​രാ​തി​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ന്നു.

തൃശൂർ: സംസ്ഥാന യുവജന കമ്മിഷൻ കളക്ടറേറ്റ് ചേംബറിൽ സംഘടിപ്പിച്ച ജില്ലാ അദാലത്തിൽ എട്ട് കേസുകൾ തീർപ്പാക്കി. ആകെ 14 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ആറ് കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
സംസ്ഥാനത്തെ ആദ്യത്തെ പട്ടികജാതി വിഭാഗത്തിലെ മേൽശാന്തിയെ സ്ഥിരപ്പെടുത്താൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കമ്മിഷൻ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ആദ്യം നിയമിച്ച പട്ടികജാതി വിഭാഗത്തിലെ മേൽശാന്തിയായ ഉമേഷ് കൃഷ്ണന്റെ പരാതിയിലാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്.

സർക്കാർ ഉത്തരവ് ഇറക്കിയാൽ സ്ഥിരനിയമനം പരിഗണിക്കാമെന്ന് ദേവസ്വം പ്രതിനിധി അദാലത്തിൽ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷൻ അംഗങ്ങളായ പി.പി. സുമോദ്, പി.എ. സമദ്, അഡ്വ. എം. രൺദീപ്, എൽ.എം. സരിതകുമാരി, വിവിധ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.