kifbi

തൃശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുന്ന ജില്ലയിലെ അഞ്ച് സ്‌കൂളുകളുടെയും പ്ലാൻ ഫണ്ടിൽ ഉൾപ്പെടുന്ന അഞ്ചു സ്‌കൂളുകളുടെയും നിർമാണം ഈ മാസം പൂർത്തീകരിക്കാൻ നിർമാണ ഏജൻസികൾക്ക് എ.ഡി.എം: റെജി പി. ജോസഫ് നിർദേശം നൽകി. എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പി.എ. മുഹമ്മദ് സിദ്ദിഖ് ജില്ലയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ പൊതുവായ സ്ഥിതി വിശദീകരിച്ചു. ജില്ലയിൽ അക്കാഡമിക് രംഗത്ത് നടക്കുന്ന പ്രവർത്തനങ്ങൾ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.ഗീത, ഡി.പി.സി ഷംജുദ്ദീൻ എന്നിവർ സംസാരിച്ചു.