തൃശൂർ: കോർപറേഷൻ പരിധിയിലെ അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി ആരംഭിച്ചതായി മേയർ എം.കെ. വർഗീസ്. കോർപറേഷന്റെ പലഭാഗത്തും ഫുട്പാത്തിലും മറ്റു പൊതു ഇടങ്ങളിലും മത്സ്യം, പച്ചക്കറി, മറ്റു വസ്തുക്കൾ തുടങ്ങിയവ അനധികൃതമായി കച്ചവടം നടത്തുന്നത് മൂലം പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നതായി വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് നടപടി. അനധികൃത കച്ചവടങ്ങൾ അവസാനിപ്പിക്കുന്നതിന് കർശന നടപടി സ്വീകരിക്കുന്നതിന് മേയർ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകി.