മാള: മേഖലയിലെ ജനപ്രതിനിധികൾക്ക് എൽ.ഡി.എഫ് മാളയിൽ സ്വീകരണം നൽകി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. സി.പി.എം മാള ഏരിയ കമ്മിറ്റി സെക്രട്ടറി ടി.കെ. സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ടി.കെ. ഉണ്ണിക്കൃഷ്ണൻ, പി.പി. സുഭാഷ്, എം. രാജേഷ്, കെ.സി. വർഗീസ്, ക്ലിഫി കളപ്പറമ്പത്ത് എന്നിവർ സംസാരിച്ചു.