del
തൃശൂർ കോർപ്പറേഷനു മുന്നിലെ 30-ാം ദിവസ അനുഭാവ സത്യാഗ്രഹം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ : ഡൽഹി കർഷക പ്രക്ഷോഭം, തൃശൂർ കോർപറേഷന് മുന്നിലെ 30-ാം ദിവസ അനുഭാവ സത്യാഗ്രഹം കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ടി.പി ജോണി അദ്ധ്യക്ഷത വഹിച്ചു. എ.എസ്. കുട്ടി, കെ.കെ രാജേന്ദ്ര ബാബു, എം.എം. അവറാച്ചൻ, കെ.വി. സജു, കെ.വി. വസന്ത് കുമാർ, കെ. രവീന്ദ്രൻ, എം. ശിവശങ്കരൻ , എം.വി. സുരേഷ്, കെ.ജി അജിത് കുമാർ , സെബി ജോസഫ് എന്നിവർ സംസാരിച്ചു. രണ്ടാം ഘട്ട ഡൽഹി സമരത്തിന് പോകുന്നവർക്ക് ജനുവരി 20 ന് കോർപറേഷൻ ഓഫീസിന് മുന്നിൽ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് ഉദ്ഘാടനം ചെയ്തു. കെ.വി വസന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ പ്രൊഫ. റോസ് ആന്റോ സംസാരിച്ചു. കർഷക സംഘം ജില്ലാ ട്രഷറർ എ.എസ്. കുട്ടിയുടെ നേതൃത്വത്തിൽ 16 പേരാണ് രണ്ടാം ഘട്ടം തൃശൂരിൽ നിന്ന് ഡൽഹി കർഷക സമരത്തിന് പോയത്.