ചാവക്കാട്: മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ഭഗവതിക്ക് പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായി. ക്ഷേത്രം മേൽശാന്തി ബൈജു ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. നിവേദ്യ സാധനങ്ങൾ പ്രധാന അടുപ്പിൽ പൊങ്കാല തയാറാക്കുന്നതിലേക്ക് സമർപ്പിച്ചതോടെ ചടങ്ങ് ആരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. സഹ ശാന്തി സനൽ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കുന്നത്ത് സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റുമാരായ ചക്കര വിശ്വനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ കൊപ്പര ചന്ദ്രൻ, വി.വി. ശങ്കരനാരായണൻ, സെക്രട്ടറി രാമി അഭിമന്യു, ട്രഷറർ ആർ.കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.