melur
അക്ഷരമുറ്റം വായനശാല ഒരുക്കിയ സൗഹൃദ സദസ് 2021 മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്യുന്നു.

മേലൂർ: മഹാത്മാ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാലാം വാർഡിൽ ഖാദിയിൽ തണൽ മരങ്ങൾ വച്ച് പിടിപ്പിച്ചു. ഉച്ചയ്ക്ക് വിശ്രമസമയത്ത് തൊഴിലുറപ്പ് ജോലിക്കാർക്ക് കഥകളിലൂടെയും കവിതകളിലൂടെയും ജീവിതത്തിൽ വായനയുടെ പ്രാധാന്യം പങ്കുവച്ചു. അക്ഷരമുറ്റം വായനശാല ഒരുക്കിയ സൗഹൃദസദസ് 2021 മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത ഉദ്ഘാടനം ചെയ്തു. കവി ആന്റണി മാഷ്, നാലാം വാർഡ് മെമ്പർ ലക്ഷ്മി അജയൻ, തൊഴിലുറപ്പ് ഓവർസിയർ സി.എസ്. അജിത എന്നിവർ പങ്കെടുത്തു. എം.എൻ. ഷാജി മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. വായനശാലാ സെക്രട്ടറി പി.ആർ.പ്രദീപ് സ്വാഗതം പറഞ്ഞു. വായനക്കാർക്ക് ഇഷ്ടപെട്ട പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.