r

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും. ഗുരുവായൂർ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ മേൽപാല നിർമ്മാണത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും.