തൃപ്രയാർ: നാട്ടിക തട്ടുപറമ്പിൽ മാറാട്ട് വേട്ടുവന്ത്ര താണിശ്ശേരി വെൽവെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടനാഗ കളം നടന്നു. രാവിലെ മഹാഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, ശ്രീഭൂതബലി, നാഗങ്ങൾക്ക് പാലും നൂറും എന്നിവയുണ്ടായി. തുടർന്ന് വൈകിട്ട് അഷ്ടനാഗ കളം നടന്നു.
ക്ഷേത്രം തന്ത്രി ഡോ. കാരുമാത്ര വിജയൻ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി അരുൺ സഹകാർമികനായി. ക്ഷേത്രം ഭാരവാഹികളായ ഷൈൻ സുരേന്ദ്രനാഥ്, അഭിലാഷ്, മുരളീധരൻ, ജ്യോതി, സുധീർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫെബ്രുവരി എട്ടിനാണ് ക്ഷേത്ര മഹോത്സവം.