തൃശൂർ പടവരാട് സ്വദേശി സ്റ്റൈഫിൻ ഡേവി മൂന്നാം ക്ലാസ് മുതൽ മരുന്നിന്റെ ചെപ്പു കൊണ്ട് വാഹനങ്ങളുടെ മാതൃക ഉണ്ടാക്കി വീട്ടുകാരെ ഞെട്ടിച്ചുതുടങ്ങിതാണ്. മകന്റെ വാസന കണ്ടറിഞ്ഞ അച്ഛൻ ഫേം ഷീറ്റ്, മൾട്ടിവുഡ് എന്നിവ വാങ്ങി നൽകി. ഇതിന് പിന്നാലെ 20 വാഹനങ്ങളുടെ ചെറുപതിപ്പുകൾ ഉണ്ടാക്കിക്കഴിഞ്ഞു ഈ മിടുക്കൻ. വാഹനങ്ങളുടെ ഡിസൈനർ ആകുകയെന്നതാണ് സ്റ്റൈഫിനിന്റെ ജീവിത സ്വപ്നം.കാമറ: റാഫി എം. ദേവസി