ചേലക്കര: വിൽപനയ്ക്കായി ബൈക്കിൽ കടത്തിയ വിദേശമദ്യം പിടികൂടി. പങ്ങാരപ്പുള്ളി ആലായിക്കൽ ശ്രീനിവാസനെയാണ് അബ്കാരി നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഴയന്നൂർ റേഞ്ച് പാർട്ടി നടത്തിയ റെയ്ഡിലാണ് ചേലക്കര ടൗണിൽ വച്ച് 12.5 ലിറ്റർ മദ്യം ഇയാളിൽ നിന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഹബീബിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിനോദ്, സിവിൽ ഓഫീസർമാരായ മീര സാഹിബ്, സുധീർ, ജിതേഷ്‌കുമാർ, ലത്തീഫ്, തൗഫീഖ്, ഗണേശൻ പിള്ള എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.