election
വോ​ട്ടി​ന്റെ​ ​പ്രാ​യം...​ ​ തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ന്ന​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​പു​ല്ല​ഴി​ ​ഡി​വി​ഷ​നി​ലെ​ ​വോ​ട്ടിം​ഗ് ​കേ​ന്ദ്ര​മാ​യ​ ​ലി​റ്റി​ൽ​ ​ഫ്‌​ള​വ​ർ​ ​സ്‌​കൂ​ളി​ൽ​ ​വോ​ട്ട് ​ചെ​യ്ത​ ​ശേ​ഷം​ ​അ​ൽ​പ്പം​ ​വി​ശ്ര​മി​ക്കു​ന്ന​ ​വ​യോ​ധി​ക​ർ.

തൃശൂർ: കോർപറേഷൻ 47-ാം ഡിവിഷൻ പുല്ലഴിയിലെ തിരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്. ഇന്നലെ വൈകീട്ട് 6.15ന് വോട്ടിംഗ് നടപടികൾ പൂർത്തിയായപ്പോൾ പോൾ ചെയ്തത് ആകെ 81.82 ശതമാനം. 4533 വോട്ടർമാരിൽ 3709 പേർ വോട്ട് രേഖപ്പെടുത്തി.

പുല്ലഴി ലിറ്റിൽ ഫ്‌ളവർ ഗേൾസ് സ്‌കൂളിലെ മൂന്നു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബൂത്ത് നമ്പർ ഒന്നിൽ 81.06 ശതമാനവും രണ്ടിൽ 80.06 ശതമാനവും മൂന്നിൽ 83.24 ശതമാനവുമാണ് പോളിംഗ്. ഡിവിഷനിലെ 16 കൊവിഡ് ബാധിതർ തപാൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ബൂത്തുകളിൽ രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 49 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1232 വോട്ടുകൾ പോൾ ചെയ്തു. എം.ടി.ഐയിൽ സജ്ജമാക്കിയ കേന്ദ്രത്തിൽ ഇന്ന് രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ നടക്കുക.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. മുകുന്ദന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച തദ്ദേശതിരഞ്ഞെടുപ്പാണിത്. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ഉൾപ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. പോളിംഗ് ശതമാനം കൂടിയത് സ്ഥാനാർത്ഥികളുടെ ജയപ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.