പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ വൈസ് മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു
പുതുക്കാട്: കൊവിഡ് 19 ന്റെ വ്യാപനം തടയുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും വിശ്രമമില്ലാത്ത ജോലി ചെയ്ത പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ വൈസ് മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. സൂപ്രണ്ട് ഡോ. ബിനോജ് മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവരെയാണ് ആദരിച്ചത്. ക്ലബ് പ്രസിഡന്റ് കെ.എൽ. സുരേഷ്, സെക്രട്ടറി ടി.ആർ. ലോറൻസ്,
അഡ്വൈസർ പി.ആർ. വിജയകുമാർ എന്നിവർ ചേർന്നാണ് ആദരിച്ചത്.