തൃശൂർ: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. പട്ടാമ്പി കൊടുമണ്ണ ചിറയിൽ കളരിക്കൽ ഉണ്ണിക്കൃഷ്ണൻ ( 35) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാൾ പാന്റ് അഴിച്ചുമാറ്റി വിദ്യാർത്ഥിനികളുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് വിദ്യാർത്ഥികൾ ഇയാളെ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം വിദ്യാർത്ഥിയെ ആക്രമിച്ചതിനു പിന്നാലെയാണ് യുവാവിന്റെ പ്രവൃത്തി ഉണ്ടായത്.