അളഗപ്പനഗർ: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയ്ക്കിടെ മരിച്ചു. പങ്ങപറമ്പിൽ വിജയന്റെ മകൻ ജയകൃഷ്ണൻ (34) ആണ് മരിച്ചത്. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ജയകൃഷ്ണന് ചൊവ്വാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകീട്ട് മരിച്ചു. സംസ്‌കാരം നടത്തി.