guruvayur

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം ദർശനത്തിന് 4,000 പേർക്കും വിവാഹച്ചടങ്ങിൽ 22 പേർക്കും അനുവാദം നൽകാനുള്ള ദേവസ്വം ഭരണസമിതി തീരുമാനം ജില്ലാ ഭരണകൂടം വിലക്കി. ഇതേതുടർന്ന്, പഴയപടി പ്രതിദിനം 3,000 പേർക്ക് ദർശനം അനുവദിക്കും. ഫോട്ടോഗ്രാഫർമാരും വധൂവരന്മാരും ഉൾപ്പെടെയുളള 12 പേർക്ക് വിവാഹ മണ്ഡപത്തിൽ പ്രവേശിക്കാമെന്ന്

ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി അറിയിച്ചു.
വിവാഹത്തിനും ദർശനത്തിനുമായി 48 മണിക്കൂർ മുമ്പ് www.guruvayurdevaswom.in എന്ന ദേവസ്വത്തിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒരു ഫോട്ടോഗ്രഫർക്കും ഒരു വീഡിയോഗ്രഫർക്കും അനുമതി നൽകും. ഇതിനായി 500 രൂപ ദേവസ്വത്തിൽ അടക്കണം. വിവാഹം ബുക്കിംഗിന് 500 രൂപയാണ്.