വിലങ്ങൻ കുന്നിൽ മരങ്ങൾ മുറിച്ച നിലയിൽ
തൃശൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള വിലങ്ങൻ കുന്നിൽ 30 ഓളം മരങ്ങൾ മുറിച്ച് നശിപ്പിച്ച നിലയിൽ. മുറിച്ചതിൽ അപൂർവ്വ ആയുർവേദ മരുന്നുകൾക്കുള്ള മരങ്ങളും ഉൾപ്പെടും. ഡി.ടി.പി.സി സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർക്ക് പരാതി സമർപ്പിച്ചതായും തോമസ് പാവറട്ടി അറിയിച്ചു. വൈദ്യുതവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ തൊട്ടടുത്ത് ലൈൻ പോകുന്നുണ്ടെങ്കിലും കൊമ്പുകളല്ലാതെ മരം ഒന്നടങ്കം മുറിക്കാറില്ല എന്നറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സുകുമാർ അഴീക്കോട്, സുഗതകുമാരി തുടങ്ങിയ പ്രമുഖർ ഇവിടെ വിവിധ ചടങ്ങുകളുടെ ഭാഗമായി മരം നടാനെത്തിയിട്ടുണ്ട്.