kuthiran

തൃശൂർ: വഴുക്കുംപാറയിൽ കുതിരാൻ കയറ്റത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീടിന്റെ കിടപ്പുമുറിയിലേക്ക് അർദ്ധരാത്രി ഇടിച്ചു കയറി മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിൽ നിന്ന് തെന്നിമാറി,150 മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണ് വ്യാഴാഴ്ച രാത്രി ലോറി ഇടിച്ചു കയറിയത്. വൈദ്യുതക്കമ്പികൾ തകർത്ത ശേഷമാണ് വീടിന്റെ ചുമരും ജനലും തകർത്തു കിടപ്പുമുറിയിലേക്ക് ലോറി പാഞ്ഞുകയറിയത്. മുറിയിൽ ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60), കൊച്ചുമകൾ ഇതൾ (6) എന്നിവരുടെ സമീപത്തായി ലോറി ഇടിച്ചുനിൽക്കുകയായിരുന്നു.

മുറിയിലുണ്ടായിരുന്ന അലമാര മറിഞ്ഞു വീണെങ്കിലും അലമാരയ്ക്കും കട്ടിളയ്ക്കും ഇടയിൽ ആയതിനാൽ പരിക്കേറ്റില്ല. ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷൺമുഖന് കാലിന് പരിക്കേറ്റു. തമിഴ്‌നാട്ടിൽ നിന്ന് ഉരുക്കുപാളികളുമായി എത്തിയതാണ് ലോറി. വൈദ്യുതിക്കമ്പികളിൽ ഇടിച്ചതോടെ വൈദ്യുതിയും തടസപ്പെട്ടിരുന്നു.

പു​ന​ർ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​കൾ വേ​ഗ​ത്തി​ലാ​ക്കു​ന്നു

തൃ​ശൂ​ർ​:​ ​പ്ര​ള​യം​ ​വി​ത​ച്ച​ ​ദു​ര​ന്ത​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തെ​ ​ക​ര​ക​യ​റ്റാ​ൻ​ ​രൂ​പീ​ക​രി​ച്ച​ ​റി​ബി​ൽ​ഡ് ​കേ​ര​ള​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ജി​ല്ല​യി​ലെ​ ​പ്ര​വ​ർ​ത്ത​നം​ ​ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് ​ക​ള​ക്ട​ർ​ ​എ​സ്.​ ​ഷാ​ന​വാ​സ്.​ ​അ​ടി​യ​ന്ത​ര​ ​സ്വ​ഭാ​വ​മു​ള്ള​തും​ ​കൃ​ഷി​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തു​മാ​യ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ത്ര​യും​ ​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​തീ​രു​മാ​നം.
പ​ദ്ധ​തി​ക​ളു​ടെ​ ​പു​രോ​ഗ​മ​നം​ ​വി​ല​യി​രു​ത്താ​ൻ​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ 298​ ​കോ​ടി​യോ​ളം​ ​തൃ​ശൂ​ർ​ ​-​ ​പൊ​ന്നാ​നി​ ​കോ​ൾ​ ​മേ​ഖ​ല​യു​ടെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​റി​ബി​ൽ​ഡ് ​കേ​ര​ള​ ​പ​ദ്ധ​തി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന് ​പു​റ​മെ​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 27​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​യും​ ​അ​തി​ര​പ്പി​ള്ളി​ ​ട്രൈ​ബ​ൽ​ ​വാ​ലി​ ​പ​ദ്ധ​തി​ക്ക് 10​ ​കോ​ടി​യും​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​വി​വി​ധ​ ​ഡി​പ്പാ​ർ​ട്‌​മെ​ന്റു​ക​ളി​ലാ​യി​ 340​ ​കോ​ടി​യു​ടെ​ ​ന​വ​കേ​ര​ള​ ​നി​ർ​മ്മാ​ണ​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​ന്നു​വ​രു​ന്നു​ണ്ട്.​ ​അ​തി​ൽ​ ​കൃ​ഷി​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​അ​വ​ലോ​ക​ന​ത്തി​നാ​യി​രു​ന്നു​ ​ക​ള​ക്ട​റു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​യോ​ഗം​ ​ന​ട​ന്ന​ത്.​ ​റീ​ ​ബി​ൽ​ഡ് ​കേ​ര​ള​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.