വാടാനപ്പിള്ളി: കെ.എസ്.ടി.എ വലപ്പാട് ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മാസ്‌കുകൾ വിതരണം ചെയ്തു. വലപ്പാട് ഉപജില്ലാ പരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള മാസ്‌കുകളാണ് തയ്യാറാക്കിയിരിക്കുന്നത്. അദ്ധ്യാപികമാർ തന്നെയാണ് കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്കായി മാസ്‌കുകൾ തുന്നി തയ്യാറാക്കിയത്. സംശയ നിവാരണത്തിന് എത്തുന്ന ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള മാസ്‌ക് വിതരണ ഉദ്ഘാടനം വാടാനപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് നിർവഹിച്ചു. കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് സി.പി. ഷീജ അദ്ധ്യക്ഷയായ യോഗത്തിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സകൂൾ പ്രധാന അദ്ധ്യാപകനുമായ അബ്ദുൾ ഖാദർ, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് ടി.എൻ. അജയകുമാർ, ഉപജില്ലാ സെക്രട്ടറി പി.എം. മോഹൻരാജ്, സ്‌കൂൾ പ്രിൻസിപ്പൾ ജയലത, പി.ടി.എ പ്രസിഡന്റ് ബഷീർ, വി.ആർ. സ്മിത എന്നിവർ സംസാരിച്ചു.