ചാലക്കുടി: ദേശീയപാത കൊരട്ടി ജെ.ട്ടി.എസ് ജംഗ്ഷനിൽ ഓക്‌സിജൻ ടാങ്കർ ലോറി, മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് ഗതാഗത തടസമുണ്ടായി. വെള്ളിയാഴ്ച രാവിലെ അഞ്ചര മുതൽ ഒന്നര മണിക്കൂർ നേരമായിരുന്നു ഗതാഗതം തടസപ്പെട്ടത്. തിരുവനന്തപുരത്തു നിന്നും വന്ന ഓക്‌സിജൻ ടാങ്കർ ലോറി എതിർ ഭാഗത്തെ സമാന്തര റോഡിൽ നിറുത്തിയിട്ടിരുന്നു. പിന്നീട് ലോറി, തൃശൂർ റോഡിലേക്ക് കടക്കുമ്പോൾ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. കൊരട്ടി പൊലീസും ഹൈവേ പൊലീസും രക്ഷാപ്രവർത്തനം നടത്തി. എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതമാണ് തടസപ്പെട്ടത്.