തൃശൂർ: ജില്ലയിൽ 975 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് 87, അമല മെഡിക്കൽ കോളേജ് 140, വൈദ്യരത്‌നം ആയുർവേദ കോളേജ് 71, തൃശൂർ ജനറൽ ആശുപത്രി 103, ദയ ആശുപത്രി 130,
കൊടുങ്ങല്ലൂർ താലൂക്ക് ആസ്ഥാന ആശുപത്രി 88, വടക്കാഞ്ചേരി ജില്ലാ ആശുപത്രി 100, ചാവക്കാട് താലൂക്ക് ആശുപത്രി 88, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് 168 എന്നിങ്ങനെയാണ് വാക്‌സിൻ സ്വീകരിച്ചവരുടെ വിവരം. 3,801 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ്, തൃശൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വാക്‌സിനേഷൻ നടക്കും. തിങ്കളാഴ്ച മുതൽ 18 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. ചേലക്കര, വെള്ളാനിക്കര, മുല്ലശ്ശേരി, ആലപ്പാട്, വാടാനപ്പിള്ളി, മറ്റത്തൂർ, വടക്കേക്കാട് എന്നിവിടങ്ങളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (100 പേർ വീതം), താലൂക്കാശുപത്രികളായ കുന്നംകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് പുതുതായി വാക്‌സിനേഷൻ ആരംഭിക്കുക.
547 പേർക്ക് കൊവിഡ്
തൃശൂർ: 547 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 463 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4963 ആണ്. തൃശൂർ സ്വദേശികളായ 114 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 535 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ആറ് പേർക്കും, രോഗ ഉറവിടം അറിയാത്ത രണ്ട് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 60 പുരുഷന്മാരും 50 സ്ത്രീകളും പത്ത് വയസിനു താഴെ ഏഴ് ആൺകുട്ടികളും എട്ട് പെൺകുട്ടികളുമുണ്ട്. 475 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 99 പേർ ആശുപത്രിയിലും 376 പേർ വീടുകളിലുമാണ്. 5,753 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്.