cj-sivasankaran

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റിട്ടയേഡ് കെമിസ്ട്രി വിഭാഗം തലവൻ പ്രൊഫ. സി. ജെ. ശിവശങ്കരൻ (79) നിര്യാതനായി. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എ.കെ.പി.സി.ടി.എ മുൻ സംസ്ഥാന ട്രഷറർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ സെനറ്റ് അംഗം, ഐ.ആർ.ടി.സി മുൻ രജിസ്ട്രാർ, സി.പി.എം ഇരിങ്ങാലക്കുട ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രേമ. മക്കൾ: സുനിൽ, ഡോ. സിന്ധു (അദ്ധ്യാപിക). മരുമക്കൾ: സരിത, സി. എൽ. ജോഷി ( രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി). സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടക്കും.