eggs

തൃശൂർ: വംശനാശ ഭീഷണി നേരിടുന്ന കടലാമകൾക്ക് നല്ല കാലം വരുന്നു. അവയെ സംരക്ഷിക്കാനും മുട്ടകൾ കണ്ടെത്തി വിരിയിക്കാനും വനംവകുപ്പ് സന്നദ്ധപ്രവർത്തകരെ നിയോഗിച്ചു. ചാവക്കാട് തീരത്ത് രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 1500 ഓളം മുട്ടകൾ ശേഖരിച്ച് വിരിയിക്കാൻ സാമൂഹിക വനവത്കരണ വകുപ്പ് സൗകര്യം ഒരുക്കി.

ഇതിനായി മുപ്പതോളം സന്നദ്ധപ്രവർത്തകർക്ക് വിദഗ്ദ്ധർ ക്‌ളാസെടുത്തു. കണ്ടെത്തുന്ന കടലാമകളുടെയും മുട്ടകളുടെയും വിവരം ഇവർ പ്രത്യേക ഫോമിൽ പൂരിപ്പിച്ച് വനംവകുപ്പിന് നൽകും. രാത്രിയിൽ ബീച്ച് വാക്ക് നടത്തിയാണ്‌ മുട്ടകൾ ശേഖരിക്കുന്നത്.

ഭീഷണികൾ


കുഞ്ഞുങ്ങൾ കടലിലേക്ക്

രാത്രികളിൽ കടൽത്തീരത്തെത്തി മണൽ തുരന്ന് അതിലാണ് കടലാമകൾ മുട്ടയിടുന്നത്. ഈ മുട്ടകൾ ശേഖരിച്ച് കടലേറ്റം ബാധിക്കാത്ത,​ മിതമായ ഈർപ്പമുളള ഇടങ്ങളിൽ മൂന്നടിയോളം താഴ്ചയിൽ ഇരുമ്പ് വല കൂട് സ്ഥാപിച്ച് നിക്ഷേപിക്കും. മുട്ടകൾക്കു മീതേ അധികം ഈർപ്പമില്ലാത്ത മണൽ വിതറും. 45-50 ദിവസങ്ങൾക്കുളളിൽ വിരിയുമ്പോൾ കുഞ്ഞുങ്ങളെ കടൽവെളളം നിറച്ച ട്രേയിൽ ശേഖരിക്കും. സന്ധ്യയ്‌ക്ക് കടലിൽ വിടും. കേരളത്തിൽ കാണുന്ന ഒലിവ് റിഡ്‌ലി ആമകൾ 60-100 മുട്ടകൾ ഇടാറുണ്ട്.

ലോകത്തെ മൊത്തം കടലാമകൾ 65 ലക്ഷം

മൂന്ന് സ്പീഷീസ് വംശനാശത്തിന്റെ വക്കിൽ

1.ഹാക്‌സ് ബിൽ 83,​000

2. കെംപ്‌സ് റിഡ്‌ലി 10,​000

3. ഫ്ലാറ്റ് ബാക്ക് 25,​000

പി.എം പ്രഭു,

അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ

തൃശൂർ സാമൂഹിക വനവത്കരണ വിഭാഗം.

കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൂടുതൽ ആമകളെ കാണുന്നത്. അധികസംരക്ഷണം ലഭിക്കേണ്ട ഷെഡ്യൂൾ 1 വിഭാഗത്തിലുളളതാണ് കടലാമകൾ. ഒലിവ് റിഡ്‌ലി ഇനത്തെയാണ് കൂടുതലായി കണ്ടുവരുന്നത്.

ഡോ. ഡേവിഡ് എബ്രഹാം

അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ