edamuttam-thypooyam
എടമുട്ടം തൈപ്പൂയ്യ മഹോത്സവത്തിന് കൊടിയേറ്റുന്നു

എടമുട്ടം: ശ്രീ ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 2021 വർഷത്തെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ഉപതന്ത്രി ബിജു നാരായണൻകുട്ടി മുഖ്യ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സുദർശന സമാജം പ്രസിഡന്റ് മാധവ്‌ ബാബു വാഴപ്പുള്ളി, സെക്രട്ടറി സുചിന്ത് പുല്ലാട്ട്, ട്രഷറർ സുധീർ പട്ടാലി, വൈസ് പ്രസിഡന്റ് രാജൻ വേളേക്കാട്ട്, ജോയിന്റ് സെക്രട്ടറിമാരായ ശിവൻ വെളമ്പത്ത്, ജിതൻ ചോലയിൽ, ധർമദേവൻ പാണപറമ്പിൽ, ഹനീഷ് തൈപറമ്പത്ത്, വിവിധ ശാഖാ പ്രസിഡന്റുമാർ, ഭക്തജനങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് കൊടി ഉയർത്തൽ ചടങ്ങ് നടന്നത്. ജനുവരി 28 നാണ് തൈപ്പൂയ്യം ആഘോഷിക്കുക.