inaguration
പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ളിംഗിനായി നഗരസഭാ ചെയർപേഴ്സൺ എം.യു ഷിനിജയും വൈസ് ചെയർമാൻ കെ.ആർ ജൈത്രനും വാഹനങ്ങളിൽ കയറ്റി ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിലെ പൊതു സ്ഥലങ്ങളിൽ നിന്നും വാർഡുകളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ളിംഗിനായി അയച്ചു തുടങ്ങി.

കർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം വേർതിരിച്ചെടുത്ത ശേഷമുള്ള ബോട്ടിലുകളാണ് ചാക്കുകളിലാക്കി വിവിധ ഏജൻസികൾ വഴി അയക്കുന്നത്. ഇതിൻ്റെ വിലയായി ലഭിക്കുന്ന സംഖ്യ ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് നൽകുന്നത്.

ടൗൺഹാൾ പരിസരത്തു നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. എൽസി പോൾ, ഇ.ജെ. ഹിമേഷ്, ടി എസ് സജീവൻ ,കെ വി ഗോപാലകൃഷ്ണൻ, ഐ.വി രാജീവ് എന്നിവർ സംസാരിച്ചു.