മാള: എല്ലാവർക്കും പെൻഷനും വരുമാനവും എന്ന പ്രഖ്യാപനവുമായി വൺ ഇന്ത്യ വൺ പോളിസി പാർട്ടി നിയമസഭയിലേക്ക് മത്സരിക്കുന്നു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമെന്നും അതിനുള്ള ചെലവ് പരിമിതപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു. വൺ ഇന്ത്യ വൺ പെൻഷൻ എന്ന ആശയവുമായി പ്രവർത്തിച്ചിരുന്നവരാണ് പാർട്ടി രൂപീകരിച്ചത്. ഒരു രാഷ്ട്രീയ പാർട്ടികളും ഇതുവരെ പ്രഖ്യാപിക്കാത്ത സ്വപ്ന പദ്ധതികളാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് റോഷൻ ജോർജ്ജ് അക്കര, ഇ.പി ആന്റണി, ജോഷി തോമസ്, സി.വി പത്രോസ് എന്നിവർ പങ്കെടുത്തു.