padana-sibiram
പെരിഞ്ഞനം ചക്കരപ്പാടം സരസ്വതി വിദ്യാനികേതൻ സ്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന ബി.ജെ.പി കയ്പമംഗലം മണ്ഡലം പഠനശിബിരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ ഹരി ഉദ്ഘാടനം ചെയ്യുന്നു

കയ്പമംഗലം : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി.ജെ.പി കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠന ശിബിരം സംഘടിപ്പിച്ചു.

പെരിഞ്ഞനം ചക്കരപ്പാടം സരസ്വതി വിദ്യാനികേതൻ സ്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന പഠനശിബിരം ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: കെ.ആർ ഹരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജസ്റ്റിൻ ജേക്കബ്, എ. ഉണ്ണികൃഷ്ണൻ , കെ.എ. സുരേഷ്, ആതിര ടീച്ചർ എന്നിവർ ക്ലാസ് എടുത്തു. സംസ്ഥാന കൗൺസിൽ അംഗം സി.കെ പുരുഷോത്തമൻ , നിയോജകമണ്ഡലം ഭാരവാഹികളായ ജ്യോതിബാസ് തേവർ കാട്ടിൽ, കെ.ബി. അജയ്ഘോഷ്, പ്രിൻസ് തലാശ്ശേരി, രാജേഷ് കോവിൽ തുടങ്ങിയവര്‍ സംസാരിച്ചു