തൃശൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണയുടെ ജില്ലാതല ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി നിർവഹിച്ചു. യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റെക്കാട്ട് അദ്ധ്യക്ഷനായി. മുൻ മേയർ ഐ.പി. പോൾ മുഖ്യാതിഥിയായിരുന്നു.
മുൻ എം.എൽ.എ: ടി.വി. ചന്ദ്രമോഹൻ, രവി ജോസ് താണിക്കൽ, ജയിംസ് പല്ലിശ്ശേരി, എം.എസ്. ശിവരാമകൃഷ്ണൻ, കെ. ഗിരീഷ് കുമാർ, ഘടക കക്ഷി നേതാക്കളായ ജോൺസൺ കാഞ്ഞിരത്തിങ്കൽ, ബി. ശശി, വസന്തൻ, ജലിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.