തൃശൂർ: ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് അബോധാവസ്ഥയിൽ ന്യുമോണിയ ബാധിച്ച് നിരന്തരം അപസ്മാരത്താൽ ജീവിതം വീർപ്പുമുട്ടുകയായിരുന്ന സുൽഫത്തിന് പുനർജന്മം. തലച്ചോറിന്റെ അശുദ്ധ രക്തം പ്രവഹിക്കുന്ന പ്രധാന രക്തധമനിയിൽ 25 സെന്റീമീറ്ററോളം രക്തം കട്ടപിടിച്ച് അടഞ്ഞുപോയതായിരുന്നു സുൽഫത്തിന്റെ ദയനീയാവസ്ഥയ്ക്ക് കാരണം.
രക്തധമനിയിയിലെ രക്തക്കട്ട അലിയിച്ചു കളയാൻ നിർവാഹമല്ലാത്തതിനാൽ രക്തക്കുഴലിനകത്ത് കൂടി ചെയ്യുന്ന എൻഡോവാസ്‌കുലർ മെക്കാനിക്കൽ ത്രോമ്പറ്റമി പിൻഹോൾ സർജറിയിലൂടെയാണ് തൃശൂർ അശ്വനി ആശുപത്രി സുൽഫത്തിന്റെ ജീവിത ദുരിതത്തിന് അറുതി വരുത്തിയത്. തൃശൂർ അശ്വിനി ആശുപത്രിയിലെ ന്യുറോ സർജൻ ഡോ. ആൽഫ്രഡ് മൈക്കിൾ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. ഇന്ദു ജേക്കബ്ബ്, അനസ്തീഷ്യ വിഭാഗം ഡോ. ഫാബിയൻ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 16 നായിരുന്നു ശസ്ത്രക്രിയ.
ശരീരത്തിന്റെ ഇടതുഭാഗത്തെ തളർച്ച പൂർണമായി മാറിയ സുൾഫത്ത് പൂർവസ്ഥിതിയിലേക്ക് മടങ്ങി കൊണ്ടിരിക്കയാണ്. പാലക്കാട് ചിറ്റൂർ കണ്യാർപാടം അബ്ദുൾ ജബ്ബാറിന്റെ മകളാണ് ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ 25കാരി സുൾഫത്ത്. ഈ വരുന്ന മാർച്ച് മാസത്തിലാണ് വിവാഹം